India
image_print

സ്വര്‍ണ വിലയില്‍ മാറ്റമില്ല;പവന് 35,560 രൂപ

Written by

askshiyas

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല.ഇന്ന് ഗ്രാമിന് 4,570 രൂപയിലും പവന് 35,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബര്‍ 3ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമാണ്.

തുടര്‍ച്ചയായ രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്ന ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. ഇന്നലെ പവന് 320 രൂപയും വ്യാഴാഴ്ച പവന് 240 രൂപയും വര്‍ധിച്ചിരുന്നു.15 ദിവസത്തിനുള്ളില്‍ ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും വര്‍ധിച്ചിട്ടുണ്ട്.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,803 ഡോളറായി കൂടി. ഈ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Leave a Reply

Your email address will not be published.