India
image_print

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

Written by

askshiyas

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. ഒരു പവന്‍ സ്വര്‍ണത്തിന് വീണ്ടും 35,000 ന് മുകളിലാണ് ഇപ്പോള്‍ വില നിൽക്കുന്നത്.ഒരു പവന് 35,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച്‌ 4,385 രൂപയായിരിക്കുകയാണ്

ഇന്നലെ ഒരു ഗ്രാമിന് 4350 രൂപയും ഒരു പവന് 34,800 രൂപയുമായിരുന്നു വിലഉണ്ടായിരുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു തിങ്കളാഴ്ച്ച സ്വര്‍ണ വില, പവന് 34,640 രൂപ ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ കുറഞ്ഞ വില ഇന്ന് വീണ്ടും കൂടുകയായിരുന്നു.

അതേസമയം സെപ്റ്റംബര്‍ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 34,000 താഴെ എത്തിയത്.

Leave a Reply

Your email address will not be published.