India
നികുതി തട്ടിപ്പ് ;സ്വർണക്കടകളിൽ ക്യാമറ വെക്കാൻ ഒരുങ്ങി ജി എസ്ടി ഇന്റലിജൻസ്
Last updated on Sep 29, 2021, 7:37 am


സ്വർണക്കടകളിൽ നികുതിവെട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി ചരക്കുസേവന നികുതി വിഭാഗം. ഈ വർഷം മാത്രം ഇതുവരെ സംസ്ഥാനത്ത് 150 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തു കോടി രൂപയാണ് പിഴയായി ഈടാക്കിയത്. സംസ്ഥാനത്ത് വൻതോതിൽ നികുതിവെട്ടിപ്പു നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് അന്വേഷണം ഊർജിതമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വെട്ടിപ്പ് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്ക് അധിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഇൻറലിജൻസ് വിഭാഗവും സജമായിട്ടുണ്ട്.
കേരളത്തിലേക്കുള്ള സ്വർണ്ണത്തിന്റെ വരവ് കൂടിയതാണ് നികുതിവെട്ടിപ്പ് സജീവമാകാൻ കാരണം. സ്വർണ്ണ വിലയുടെ 3% ആണ് ജിഎസ്ടി തുക. സ്വർണ്ണത്തിന് വില നൽക്കുന്നുണ്ടെങ്കിലും തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് ജിഎസ്ടി ഇൻറലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. അതേസമയം രാജസ്ഥാൻ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിൽ നിന്നും വൻതോതിലാണ്സ്വർണം സംസ്ഥാനത്തേക്ക് കടത്തുന്നത്. സംസ്ഥാനത്തിനകത്ത് തൃശ്ശൂർ കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ കൂടുതൽ സ്വർണക്കടത്ത് നടക്കുന്നത്. നികുതിവെട്ടിപ്പ് കണ്ടെത്താൻ ശാസ്ത്രീയമായി വഴികളാണ് ജിഎസ്ടി ഇന്റലിജൻസ് തേടുന്നത്. അനലിറ്റിക്സ് പോർട്ടിന്റെ സഹായത്തോടെ ഡാറ്റ സ്ഥാപനങ്ങളുടെ നികുതി തട്ടിപ്പ് കണ്ടെത്തുകയാണ് ചെയ്യുന്നത്. സംശയാസ്പദമായ സ്വർണ കടകൾക്കു മുന്നിൽ രഹസ്യ നിരീക്ഷണത്തിന് ആളുകളെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം നികുതി വെട്ടിപ്പ് കണ്ടെത്തി രഹസ്യവിവരം കൈമാറുന്നവർക്ക് പാരിതോഷികവും നൽകുന്നുണ്ട്. ഒരു ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് പിടികൂടിയാൽ 20,000 രൂപയാണ് പൊതുജനങ്ങൾക്ക് ലഭിക്കുക.


