India
image_print

വീണ്ടും സ്വര്‍ണവില മുകളിലേക്ക്; ഒരാഴ്ചക്കിടെ കൂടിയത് 400 രൂപ

Written by

archanaa chuqwe

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഒക്ടോബര്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍.ഏറ്റവും താഴ്ന്ന നിരക്കില്‍ ആരംഭിച്ച സ്വര്‍ണ്ണവില ഉയരുകയായിരുന്നു. ഇന്ന് പവന് 80 രൂപയും ഗ്രാമിന് പത്തുരൂപയുമാണ് വര്‍ധിച്ചത്.ഇതോടെ 35,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4390 രൂപയാണ്.ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 40 രൂപയും കൂടിയിരുന്നു.ഇതോടെ ഒരാഴ്ചക്കിടെ കൂടിയത് 400 രൂപയാണ്.

 

മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു പവന് വില. പിന്നീട് 80 രൂപ വര്‍ധിച്ച് 34,800ല്‍ പവന്‍ വില എത്തി. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വില കഴിഞ്ഞദിവസം വീണ്ടും വര്‍ധിച്ചു. ഒരു ദിവസം മുന്‍പ് താഴ്ന്ന വില.ഒക്ടോബര്‍ മാസം തുടക്കത്തില്‍ സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുന്ന നിലയിലായിരുന്നു.എന്നാല്‍ സെപ്റ്റംബര്‍ മാസത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില 35,000 ല്‍ താഴെയായിരുന്നു. സെപ്റ്റംബര്‍ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *