India
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്
Last updated on Sep 11, 2021, 5:17 am


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപയും ഗ്രാമിന് പത്തു രൂപയുമാണ് കുറഞ്ഞത്.ഇതോടെ പവന് 35,200 രൂപയും ഗ്രാമിന് 4400 രൂപയുമായി.സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്.ഇന്നലെ ഗ്രാമിന് എണ്പതു രൂപ ഉയര്‍ന്ന് 35,280 ആയിരുന്നു. മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 35,440 രൂപയായിരുന്നു വില. പിന്നീട് ഇത് 35,600 വരെയെത്തി.തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണ്ണ നിരക്ക് എത്തിയതിന് പിന്നാലെ തുടര്‍ച്ചയായി ഇടിവ് സംഭവിയ്ക്കുകയായിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് അനുഭവപ്പടുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില വര്‍ദ്ധിച്ച ശേഷമാണ് ഇപ്പോള്‍ ഇടിവ് രേഖപ്പെടുത്തത്.ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ദ്ധിക്കുകയായിരുന്നു.


