India
image_print

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വർധന;പവന് 35,440 രൂപ

Written by

askshiyas

കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വൻ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്.അതായത് ഇന്നലെയും ഇന്നുമായി ഗ്രാമിന് 30 രൂപയും പവന് 240 രൂപയുടെയും വര്‍ധനവ് ഉണ്ടായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,440 രൂപയായി.കൂടാതെ ഗ്രാമിന് 10രൂപ വര്‍ധിച്ച്‌ 4,430 രൂപയായി. ഈമാസം തുടക്കത്തില്‍ സ്വര്‍ണവില ഉയര്‍ന്ന നിരക്കിലായിരുന്നു.

ആഗസ്റ്റ് ഒന്നിന് 36000 രൂപവരെ എത്തിയിരുന്നു സ്വര്‍ണവില. അതായിരുന്നു ഈമാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില നിരക്ക്. എന്നാല്‍ ആഗസ്റ്റ് 9,10,11 ദിവസങ്ങളില്‍ സ്വര്‍ണവില 34,680 രൂപ വരെ താഴ്ന്നിരുന്നു.പിന്നീട് കൂടിയ വില ഒരാഴ്ചക്കിടെ 760 രൂപ ഉയന്നു.

ഓണമായതിനാൽ സ്വർണവില ഇനിയും കൂടാനാണ് സാധ്യത.അതേസമയം രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ സ്വർണ വില ഉയരുന്നതിന് കാരണം എന്ന് വിദഗ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published.