India
ഗോള്‍ഡന്‍ വീസ ലഭിക്കുന്ന ആദ്യ മലയാളി നടിയായി നൈല ഉഷ
Last updated on Sep 03, 2021, 5:24 am


മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെ മലയാളി നടിക്കും യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ. കൂടുതല്‍ യുവതാരങ്ങള്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്. മലയാള സിനിമാതാരങ്ങളായ നൈല ഉഷക്കും മിഥുന് രമേശിനുമാണ് ഏറ്റവുമൊടുവില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചത്.ഇതോടെ ഗോള്‍ഡന്‍ വീസ ലഭിക്കുന്ന ആദ്യ മലയാളി നടിയായി നൈല ഉഷ. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ കാര്യം അറിയിച്ചത്. മലയാളികളുടെ പ്രിയ താരം ടോവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
വര്‍ഷങ്ങളായി യുഎഇയില്‍ സ്ഥിര താമസക്കാരാണ് നൈലയും മിഥുനും. ഇരുവരും എ.ആര്.എന്‍ കമ്പനിയുടെ ഭാഗമാണ്. ഇത്രയും വര്‍ഷമായി സുന്ദരമായ ഈ രാജ്യത്ത് താനുണ്ടെന്നും മിഥുന് രമേശ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അത്ഭുതകരമായ രാജ്യത്ത് ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ താന്‍ ആദരിക്കപ്പെട്ട തായി നടി നൈലയും കുറിച്ചു.10 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി 2018 ലാണ് യു.എ.ഇ സര്‍ക്കാര്‍ ആരംഭിച്ചത്. നേരത്തെ ബിസിനസ് പ്രമുഖന്മാര്ക്കും ബോളിവുഡ് താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മലയാളസിനിമയില്‍ നിന്നും മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.


