India
image_print

സ്വര്‍ണവില കുത്തനെ കൂടി; ഒരാഴ്ചക്കിടെ വര്‍ധിച്ചത് 1000 രൂപയോളം

Written by

archanaa chuqwe

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു തന്നെ. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 560 രൂപ വര്‍ധിച്ച് 36,720 രൂപയായാണ്‌ ഉയർന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണ്‌ ഇന്നത്തെ സ്വര്‍ണവില.  ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നത്. 4590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിലവിലെ വില.

 

അതേസമയം ഒരാഴ്ചക്കിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് വില ഉയരാന്‍ കാരണം.അതേസമയം തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം 80 രൂപ കുറഞ്ഞിരുന്നു.തുടര്‍ന്ന് രണ്ടുദിവസം വില ഉയരുകയും ചെയ്തു. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വര്‍ണവില.

Leave a Reply

Your email address will not be published.