India
image_print

സ്വര്‍ണ വിലയും മുകളിലേക്ക്

Written by

archanaa chuqwe

സംസ്ഥാനത്ത് സാധാരണക്കാരനെ വെട്ടിലാക്കി ഇന്ധനവില കുതിച്ചുയരുകയാണ്. ഇതിനിടെ സംസ്ഥാനത്ത് സ്വര്‍ണ വിലയും കുതിക്കുകയാണ്. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് ഇന്ന് കൂടിയത്.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,760 രൂപയും ഗ്രാമിന4470 രൂപയുമായി.സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കഴിഞ്ഞ ദിവസം പവന് 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഈ മാസം ആദ്യം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വര്‍ണവില ഒക്ടോബര്‍ എട്ടിന് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. വ്യാഴാഴ്ച്ച ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു.കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9 ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു

 

 

Leave a Reply

Your email address will not be published. Required fields are marked *