India
image_print

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

Written by

askshiyas

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി.തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്.പവന് 24ദ രൂപയും ഗ്രാമിന് 30 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,440 രൂപയായി.ഗ്രാമിന് 4430 രൂപയാണ് കൂടിയത്.സെപ്റ്റംബര്‍ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബര്‍ 4 ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 35,600 ല്‍ എത്തി.സെപ്റ്റംബര്‍ 11 ന് 80 രൂപ കുറഞ്ഞു. എന്നാല്‍ അതിനുശേഷം വിലയില്‍ മാറ്റമുണ്ടായിട്ടില്ല. സെപ്റ്റംബര്‍ 4, 5, 6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വര്‍ണവില.

 

അതേസമയം ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്നശേഷം ഓഗസ്റ്റില്‍ ആദ്യം വില തുടര്‍ച്ചയായി താഴേക്ക് പോയെങ്കിലും പിന്നീട് നില മെച്ചപ്പെടുന്നതാണ് കണ്ടത്.ആഗസ്റ്റില്‍ ആദ്യം 36,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഒരു ഘട്ടത്തില്‍ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു.

Leave a Reply

Your email address will not be published.