India
image_print

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു;പവന് 120 രൂപ കൂടി

Written by

archanaa chuqwe

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു.ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി.ഇതോടെ പവന് 34,680 രൂപയും ഗ്രാമിന് 4335 രൂപയുമായി.കഴിഞ്ഞ ദിവസങ്ങളില്‍ ് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞിരുന്നു.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,149 നിലവാരത്തിലാണ്. ആഗോള വിപണിയിലുണ്ടായ വര്‍ധനയാണ് വില വര്‍ധനയ്ക്ക് കാരണം.സ്വര്‍ണത്തിനു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 4,5,6 തീയതികളില്‍ രേഖപ്പെടുത്തിയ 35,600 രൂപയാണ്.

സെപ്റ്റംബറില്‍ സ്വര്‍ണ വില തുടര്‍ച്ചയായി ഇടിയുന്ന പ്രവണതയാണ് സംസ്ഥാനത്തെ സ്വര്‍ണ വിപണി നേരിടുന്നത്. രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ഫെഡ് റിസര്‍വിന്റെ വിപണി അനുകൂല നടപടികള്‍ സ്വര്‍ണത്തില്‍ നിന്നും വിപണിയിലേക്ക് പണമൊഴുകുന്നതിന് വഴിവെച്ചത് സ്വര്‍ണത്തിന് വീഴ്ച നല്‍കി

 

Leave a Reply

Your email address will not be published.