India
image_print

ഗൂഗിളിന് ഇന്ന് 23-ാം പിറന്നാള്‍

Written by

askshiyas

ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന്‍ പിറവിയെടുത്തിട്ട് ഇന്നേക്ക് 23 വര്‍ഷം തികയുന്നു. ഇത്തവണ വളരെ വിത്യസ്തമായാണ് ഗൂഗിള്‍ തങ്ങളുടെ പിറന്നാള്‍ ദിനം ആഘോഷിക്കുന്നത്. ഇതിനായി പുതിയ ഗൂഗിള്‍ ഡൂഡിള്‍ അവതരിപ്പിച്ചിട്ടുണ്ട്.പിറന്നാളാഘോഷത്തിന്റെ ഭാഗമായി മനോഹരമായ കേക്കിന് സമീപം ഗൂഗിള്‍ എന്നെഴുതിയാണ് ഡൂഡിള്‍ വ്യത്യസ്തമായത്. സെര്‍ച്ച് എഞ്ചിന്റെ ഈ പുതിയ ഡൂഡിള്‍ സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്. നിരവധിപേരാണ് കമ്പനിക്ക് ആശംസ അറിയിച്ചിരിക്കുന്നത്.

 

1998 സെപ്റ്റംബറില്‍ പിഎച്ച്ഡി വിദ്യാര്‍ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കിയത്. ഇരുവരും പഠിച്ചിരുന്ന കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല ക്യാമ്പസില്‍ ഉപയോഗിക്കുന്നതിനായിട്ടാണ് ഈ സെര്‍ച്ച് എഞ്ചിന്‍ ആരംഭിച്ചത്.നേരത്തെ തന്നെ ബാക്ക് റബ് എന്ന പേരില്‍ ഒരു സെര്‍ച്ച് എഞ്ചിന്‍ അല്‍ഗൊരിതം വികസിപ്പിച്ചെടുത്ത ഇരുവരും അവരുടെ പുതിയ പ്രൊജക്ടിന് ഗൂഗിള്‍ എന്ന് പേരിട്ടു. ഗണിതശാസ്ത്ര പദമായ ഗൂഗോളില്‍ (Googol) നിന്നാണ് ഗൂഗിള്‍( Google) എന്ന പേര് വന്നത്.എണ്ണിയാല്‍ തീരാത്ത അത്ര വിവരങ്ങള്‍ ഈ സെര്‍ച്ച് എഞ്ചിനിലൂടെ ലഭിക്കും എന്ന സന്ദേശമാണ് ഈ പേര് ഇടാന്‍ കാരണമായത്. ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റര്‍നെറ്റ് തിരച്ചില്‍ സംവിധാനമാണ് ഗൂഗിള്‍.ഇരുപത് കോടിയില്‍പ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. 23 വര്‍ഷത്തിനിടയില്‍ ഗൂഗിള്‍ ഒരു വമ്പന്‍ ശൃഖലയായി വളര്‍ന്നു കഴിഞ്ഞു.

 

Leave a Reply

Your email address will not be published.