India
image_print

ഓഫീസിലിരുന്ന് മൂന്നു ദിവസം ജോലി;ഹൈബ്രിഡ് മോഡലുമായി ഗൂഗിള്‍

Written by

archanaa chuqwe

കോവിഡ് 19 മഹാമാരി എല്ലാവരെയും കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. രണ്ട് വര്‍ഷത്തിന് ശേഷം വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് ഓഫീസുകളെല്ലാം തുറന്നു തുടങ്ങുന്ന സാഹചര്യത്തിലേക്ക് കടക്കുമ്പോള്‍ പുതിയ കാലത്തിനൊപ്പം മാറുകയാണ് ഗൂഗിളും ആമസോണും പോലുള്ള കമ്പനികള്‍ ജീവനക്കാര്‍ ഒരു പുതിയ ‘ഹൈബ്രിഡ്’ മോഡലിലേക്കാണ് ഇവര്‍ നയിക്കുന്നത്. അതായത് മൂന്നു ദിവസം ഓഫീസില്‍ പോയി ജോലി ചെയ്യണം. ബാക്കി രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാം. 2020 ഡിസംബറില്‍ തന്നെ ഗൂഗിള്‍ ഇത് പ്രഖ്യാപിച്ചിരുന്നു, 2021 മെയ് മാസം ജീവനക്കാര്‍ക്ക് എഴുതിയ ഇമെയിലില്‍ സുന്ദര്‍ പിച്ചൈ ‘ഹൈബ്രിഡ് തൊഴിലിടം’ എന്ന് പരാമര്‍ശിച്ചുകൊണ്ട് ഈ രീതിയെക്കുറിച്ച് പറയുന്നുണ്ട്.

 

അതേസമയം അടുത്തിടെ വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഈ പുതിയ മോഡലിനെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ഓഫീസ് സ്‌പെയ്‌സുകളില്‍ ജോലി ചെയ്യുന്നത് പ്രധാനമാണെന്നും ‘ജീവനക്കാര്‍ക്ക് തനിച്ച് സൃഷ്ടിക്കാനാകാത്ത ആശയങ്ങള്‍ ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ രൂപപ്പെടുമെന്നും പിച്ചൈ പറയുന്നു. ‘ഹൈബ്രിഡ് മോഡല്‍’ പ്രകാരം ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം അവര്‍ ആഗ്രഹിക്കുന്നിടത്ത് നിന്ന് ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്നു. രണ്ട് ദിവസം വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതും ജീവനക്കാര്‍ക്ക് സൗകര്യപ്രദമായിരിക്കുമെന്നും പിച്ചൈ കൂട്ടിച്ചേര്‍ത്തു.’ചില ആളുകള്‍ വീട്ടില്‍ നിന്നും വീഡിയോ കോളുകള്‍ വഴി ബന്ധപ്പെടുമ്പോള്‍ മറ്റു ചിലര്‍ ഓഫീസിലാണ് ഉണ്ടാവുക എന്നത് ഹൈബ്രിഡ് മോഡലിന്റെ വെല്ലുവിളിയാണ്. രണ്ടു ടീമിനെയും ഒരുപോലെ നയിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാല്‍ ആ വെല്ലുവിളി സ്വീകരിക്കുന്നുവെന്നാണ് പിച്ചൈ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published.