India
image_print

സെപ്റ്റംബര്‍ അഞ്ച് ‘ഗൗരി ലങ്കേഷ് ദിന’മായി ആചരിക്കുമെന്ന് കനേഡിയന്‍ നഗരം ബർണബി

Written by

askshiyas

‘ഗൗരി ലങ്കേഷ് ദിന’മായി സെപ്റ്റംബർ അഞ്ച് ആചരിക്കാനൊരുങ്ങി കനേഡിയൻ നഗരമായ ബർണബി. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷ് സമൂഹത്തിന് വേണ്ടി നടത്തിയ മഹത്തായ പ്രവർത്തനങ്ങളെ ചരമവാർഷിക ദിനത്തിൽ അനുസ്മരിക്കും. ബർണബി സിറ്റി കൗൺസിലിനിടെയാണ് ഈ തീരുമാനം കൗൺസിൽ കൈക്കൊണ്ടത്.

2017 സെപ്റ്റംബർ അഞ്ചിനാണ് ലങ്കേഷ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിന് മുന്നിൽവെച്ച് വെടിയേറ്റ് മരിച്ചത്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട ധീരയായ ഇന്ത്യൻ പത്രപ്രവർത്തകയായി ഔദ്യോഗിക പ്രഖ്യാപനത്തിൽ ലങ്കേഷിനെ ബർണബി സിറ്റി കൗൺസിൽ പ്രശംസിച്ചു.പുതിയ തീരുമാനം അറിയിച്ചുകൊണ്ട് സിറ്റി മേയർ മൈക്ക് ഹാർലി ഒപ്പിട്ട പ്രഖ്യാപനം നഗര ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published.