India
image_print

ഇനി പാചക വാതക ഉപഭോക്താക്കൾക്ക് സേവന ദാതാക്കളെയും മാറ്റാം

Written by

askshiyas

പൊതുമേഖല കമ്പനികളെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനുള്ള പദ്ധതി അവതരിപ്പിച്ച് സർക്കാർ. ഇനി മുതൽ മൊബൈൽ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതുപോലെ പാചക വാതക ഉപഭോക്താക്കൾക്ക് സേവന ദാതാക്കളെയും മാറ്റാം
മൂന്ന് കമ്പനികളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള സോഫ്റ്റ് വെയർ ഇതിനായി ഉടനെ വികസിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ജൂലായ് ഒന്നിലെ കണക്കുപ്രകാരം രാജ്യത്ത് 29.11 കോടി പാചക വാതക ഉപഭോക്താക്കളാണുള്ളത്.

പദ്ധതി നടപ്പിലായാൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഏത് കമ്പനിയിലേക്കുവേണമെങ്കിലും മാറാൻ കഴിയും. നിലവിൽ ഒരു കമ്പനിയുടെതന്നെ വിതരണ ശൃംഖലയിലേക്ക് ഓൺലൈനായി മാറാനുള്ള സൗകര്യമാണുള്ളത്.

Leave a Reply

Your email address will not be published.