India
image_print

കാട്ടുതീ ; ഗ്രീസില്‍ നൂറിലധികം വീടുകള്‍ കത്തിനശിച്ചു

Written by

webtngi1

ശക്തമായ കാട്ടുതീയെ തുടര്‍ന്ന് ഗ്രീസില്‍ നൂറിലധികം വീടുകള്‍ കത്തിനശിച്ചു.കൂടാതെ ഏക്കറുകണക്കിന് വനഭൂമിയും കത്തി നശിച്ചിട്ടുണ്ട്. കാട്ടുതീയെ തുടര്‍ന്ന് ആയിരക്കണക്കിനാളുകളെയാണ് പ്രദേശത്തുനിന്ന് ഒഴിപ്പിച്ചത് . ഗ്രീക്ക് തലസ്ഥാനമായ ആതന്‍സിന് വടക്കുള്ള പട്ടണങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ശക്തമായ കാറ്റും ഉയര്‍ന്ന താപനിലയും മൂലം തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല.യൂറോപ്യന്‍ ഫോറസ്റ്റ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അനുസരിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 56,655 ഹെക്ടര്‍ പ്രദേശമാണ് ഗ്രീസില്‍ കത്തിയെരിഞ്ഞത് .


തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ അഗ്‌നിരക്ഷാ സേന തുടരുകയാണ്. ഇതിനായി 1450 ലധികം ഗ്രീക്ക് അഗ്‌നിശമന സേനാംഗങ്ങളെയും 20 ഓളം വാട്ടര്‍ ബോംബിങ് വിമാനങ്ങളെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.ഏഥന്‍സ് നഗരത്തിന് സമീപം വ്യാപകമായി പുകയും ചാരവും എത്തിയത് മൂലം ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിയാനും ആവശ്യപ്പെട്ടിരുന്നു. വിവിധ മേഖലകളില്‍ തീപ്പിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആറ് മേഖലകളില്‍ അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടയില്‍ പെയ്ത കനത്ത മഴ കാട്ടുതീ തുര്‍ക്കിയിലേക്ക് വ്യാപിക്കുന്നത് തടഞ്ഞിട്ടുണ്ട്.

അതേസമയം യുകെ, ഫ്രാന്‍സ്, അമേരിക്കന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അധിക അഗ്നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും രാജ്യത്തേക്ക് സുരക്ഷാ ദൗത്യത്തിനായി അയച്ചിട്ടുണ്ട്.ഗ്രീസിനെ സഹായിക്കാന്‍ തങ്ങള്‍ തിടുക്കം കാട്ടുകയാണെന്ന് ഫ്രാന്‍സും ബ്രിട്ടനും പറഞ്ഞു.

 

Leave a Reply

Your email address will not be published.