India
image_print

ഗുജറാത്തില്‍ പുതിയ മന്ത്രിസഭ;മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Written by

archanaa chuqwe

ഗുജറാത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്.ഇന്ന് ഉച്ചയ്ക്ക് 1 30ന് രാജ്ഭാവനില്‍ നടന്ന ചടങ്ങില്‍ 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

പത്ത് ക്യാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ളവരും ഒന്‍പത് സഹമന്ത്രിമാരും അടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. മുന്‍ മന്ത്രിസഭകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മൂന്ന് പേര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്.

കഴിഞ്ഞ ദിവസം അധികാരമേറ്റ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.അതേസമയം ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും പുതിയ സര്‍ക്കാരില്‍ ഒഴിവാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.