India
image_print

കുപ്രസിദ്ധനായ ബില്ലിയെ കൊലപ്പെടുത്തിയ തോക്ക് വിറ്റുപോയത് 44 കോടി രൂപയ്ക്ക്

Written by

askshiyas

അമേരിക്കയിലെ ആദ്യകാലങ്ങളിലെ കുപ്രസിദ്ധ കുറ്റവാളി ബില്ലി ദി കിഡിനെ കൊലപ്പെടുത്തിയ തോക്ക് ലോസ് ഏഞ്ചല്‍സില്‍ വെള്ളിയാഴ്ച നടന്ന ലേലത്തില്‍ 6 ദശലക്ഷത്തിലധികം ഡോളറിന് വിറ്റു.അതായത് ഏകദേശം 44 കോടി രൂപയ്ക്കാണ് തോക്ക് വിറ്റ് പോയത്.അജ്ഞാതനായി തുടരാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ഫോണിലൂടെ വാങ്ങിയതാണെന്ന് ബോണ്‍ഹാംസ് ലേലക്കാര്‍ പറഞ്ഞു.തോക്കിനെ ‘ആദ്യകാല പാശ്ചാത്യ ചരിത്രത്തിലെ ഏറ്റവും വലിയ നിധി’ എന്ന് വിശേഷിപ്പിച്ച ബോണ്‍ഹാംസ്, 6.03 മില്യണ്‍ ഡോളര്‍ വില ഏതെങ്കിലും തോക്കിന്റെ ലോക റെക്കോര്‍ഡാണെന്ന് പറഞ്ഞു. ഇത് 2 മില്യണ്‍ മുതല്‍ 3 മില്യണ്‍ ഡോളര്‍ വരെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

 

ഹെന്‍ റി മക്ഗാര്‍ട്ടി എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. അരിസോണ, ന്യൂമെക്സികോ തുടങ്ങിയ സ്ഥലങ്ങളില്‍ ബില്ലി കിഡിനെ തേടിയുള്ള പരസ്യങ്ങള്‍ വ്യാപകമായിരുന്നു. അലക്കുകമ്പനിയില്‍ നിന്ന് വസ്ത്രം മോഷ്ടിച്ചതിനാണ് ബില്ലി കിഡിനെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീടങ്ങോട്ട് ചുരുങ്ങിയകാലം കൊണ്ട് അമേരിക്കയെ വിറപ്പിക്കാന്‍ ബില്ലിക്കായിരുന്നു.അരിസോണയിലും ന്യൂ മെക്‌സിക്കോയിലും വേണ്ടപ്പെട്ട ആളായിരുന്നു ബില്ലി ദി കിഡ്.എട്ട് പേരെ കൊന്നു. 1881 ജൂലൈ 14 ന് ബിറ്റിയെ വെടിവച്ച് കൊന്നു. ബില്ലി കിഡിന് 21 വയസ്സായിരുന്നു.

 

 

Leave a Reply

Your email address will not be published.