India
മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കയറ്റിയ സംഭവം; സുരക്ഷ ജീവനക്കാര്‍ക്കെതിരെ നടപടി
Last updated on Sep 12, 2021, 9:14 am


മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കയറ്റിയ സംഭവത്തില്‍ സുരക്ഷ ജീവനക്കാര്‍ക്കെതിരെ നടപടി.ക്ഷേത്ര ദര്‍ശനത്തിനെത്തിയ മോഹന്‍ലാലിന്റെ കാര്‍ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാന്‍ ഗേറ്റു തുറന്നുകൊടുത്ത സുരക്ഷാ ജീവനക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ഇതേതുടര്‍ന്ന് മൂന്ന് സുരക്ഷാ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി.ഗേറ്റു തുറന്നുകൊടുത്ത സുരക്ഷാ ജീവനക്കാര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടിസും നല്കി.
ഭരണ സമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഗേറ്റ് തുറന്ന് കൊടുത്ത സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരേയാണ് നടപടി. എന്തു കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് നോട്ടിസ്.മൂന്ന് സുരക്ഷ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം, ഭരണ സമിതി അംഗങ്ങള്‍ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്ന് സുരക്ഷ ജീവനക്കാര്‍ അറിയിച്ചെങ്കിലും നടപടിയെടുക്കുകയായിരുന്നു.


