India
image_print

ഹെയ്തി ഭൂകമ്പം; മരണം 1200 കടന്നു

Written by

askshiyas

കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1200 കടന്നു. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1297 പേര്‍ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അറിയിച്ചു.5700 പേര്‍ക്കാണ് പരിക്കേറ്റത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ പ്രധാന നഗരമായ ലെസ് കെയ്‌സിലെ ജനങ്ങള്‍ അപകടത്തെ തുടര്‍ന്ന് തുറസ്സായ സ്ഥലത്താണ് രാത്രി കഴിച്ചുകൂട്ടിയത്. ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 13, 600 കെട്ടിടങ്ങളാണ് പൂര്‍ണമായും തകര്‍ന്നത്.

അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി യൂസ് പ്രസിഡണ്ട് ജോണ്‍ ബൈഡന്‍ അടിയന്തര സഹായം നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി അമേരിക്കന്‍ സംഘത്തെയും അയച്ചിട്ടുണ്ട്. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.തലസ്ഥാനമായ സെന്‍ട്രല്‍ പോര്‍ട്ട് ഓപ്രിന്‍സില്‍ നിന്നും ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 8 കിലോമീറ്റര്‍ ചുറ്റളവില്‍ 7 ഭൂചലനങ്ങളാണ് ഉണ്ടായത്. ഹെയ്തി തീരത്ത് സുനാമിയോ മൂന്നു മീറ്റര്‍ ഉയരത്തില്‍ തിരമാലകളോ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതേസമയം 2019 ജനുവരിയിലും ഹെയതിയുണ്ടായ ഭൂകമ്പത്തില്‍ രാജ്യത്തെ രണ്ടു ലക്ഷത്തിലധികം പേരാണ് മരണപ്പെട്ടത്. മൂന്ന് ലക്ഷത്തില്‍ അധികം പേര്‍ക്ക് അന്ന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published.