India
image_print

ഭൂകമ്പം;ഹെയ്തിയില്‍ മരണം 300 കടന്നു

Written by

archanaa chuqwe

കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണം 300 കവിഞ്ഞു. 2000 പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും തകര്‍ന്നു. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആണ് ഇവിടെ നാശനഷ്ടമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

തലസ്ഥാനമായ സെന്‍ട്രല്‍ പോര്‍ട്ട് ഓപ്രിന്‍സില്‍ നിന്നും ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 8 കിലോമീറ്റര്‍ ചുറ്റളവില്‍ 7 ഭൂചലനങ്ങളാണ് ഉണ്ടായത്. ഹെയ്തി തീരത്ത് സുനാമിയോ മൂന്നു മീറ്റര്‍ ഉയരത്തില്‍ തിരമാലകളോ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതേസമയം 2019 ജനുവരിയിലാണ് റിക്ടര്‍സ്‌കെയിലില്‍ തീവ്രത 7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രാജ്യത്തെ രണ്ടു ലക്ഷത്തിലധികം പേരായിരുന്നു മരണപ്പെട്ടത്. മൂന്ന് ലക്ഷത്തില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published.