India
image_print

ഹാർദികിനെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനം

Written by

archanaa chuqwe

ട്വന്റി-20 ലോലകകപ്പ് ടീമിൽ ഹാർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തിയതിനെതിരേ മുൻതാരം സാബ കരീം രംഗത്ത്. ‘ഇന്ത്യൻ ടീമിലെ പ്രധാനപ്പെട്ട താരമാണ് ഹാർദിക് എന്നത് വ്യക്തമാണ്. എന്നാൽ ട്വന്റി-20 ലോകകപ്പ് ആകുമ്പോഴേക്കും ഫിറ്റ്നെസ് വീണ്ടെടുക്കാൻ കഴിഞ്ഞാൽ മാത്രമാണ് ഹാർദികിന്റെ സെലക്ഷൻ നീതീകരിക്കാൻ കഴിയുക. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഹാർദിക് കളിച്ചിട്ടില്ല.’ സാബ പറയുന്നു.

ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്ന ഓരോ താരത്തിനും കളിക്കാനുള്ള ഫിറ്റ്നെസ് ഉണ്ടായിരിക്കണമെന്നും ഹാർദിക് പരിക്കിന്റെ പിടിയിലാണെങ്കിൽ എന്തിനാണ് ടീമിൽ ഉൾപ്പെടുത്തിയതെന്നും സാബാ കരീം ചോദിക്കുന്നു.

‘അദ്ദേഹത്തിന് എപ്പോഴാണ് പരിക്കേറ്റത്? ടീം സെലക്ഷൻ നടക്കുമ്പോഴാണോ അതോ ഐപിഎല്ലിനായി ഒരുങ്ങുമ്പോഴാണോ? ഈ കാര്യങ്ങളെല്ലാം വിശദീകരിക്കേണ്ടതുണ്ട്. പരിക്കിന്റെ പിടിയിലാണെങ്കിൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തത് എന്തിനാണ്? ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പോയി ഫിറ്റ്നെസ് വീണ്ടെടുക്കണം. അതിനുശേഷം മാത്രമാണ് സെലക്ഷന് യോഗ്യത ലഭിക്കുക.’ സാബാ കരീം വ്യക്തമാക്കി.

Leave a Reply

Your email address will not be published.