India
image_print

രൂക്ഷമായ സൈബര്‍ ആക്രമണം നടത്തുന്നു;വിമര്‍ശനവുമായി ‘ഹരിത’നേതാക്കള്‍

Written by

askshiyas

സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നതായി ഹരിത മുന്‍ നേതാക്കള്‍.ഗുരുതര അധിക്ഷേപങ്ങള്‍ക്ക് വിധേയരായതു കൊണ്ടാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയതെന്നും ഹരിത നേതാക്കള്‍ പറഞ്ഞു. നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയെന്നും ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി. പരാമര്‍ശം നടത്തിയത് ജൂണ്‍ 24 നാണ്. പാര്‍ട്ടിക്ക് പരാതി നല്‍കിയത് 27 നാണ്. പി കെ കുഞ്ഞാലിക്കുട്ടിയോടും സാദിഖലി തങ്ങളോടും പിഎംഎ സലാമിനോടും പരാതി പറഞ്ഞു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. പാര്‍ട്ടിക്ക് പരാതി നല്‍കി 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കുന്നതെന്നും ഹരിത മുന്‍ നേതാക്കള്‍ പറഞ്ഞു.

പരാതി നല്‍കിയതിന് പിന്നാലെ നിരന്തരം സൈബര്‍ ആക്രമണം നേരിട്ടു. ഇപ്പോഴും അത് തുടരുകയാണ്. പരാതി നല്‍കാന്‍ വൈകിയെന്ന് പറയുന്നത് തെറ്റാണ്. തെറ്റിദ്ധാരണ പരത്തുന്നത് നേതാക്കള്‍ അവസാനിപ്പിക്കണെമന്നും നേതാക്കള്‍ പറഞ്ഞു.ഹരിതയുടെ പെണ്‍കുട്ടികള്‍ പ്രസവിക്കാന്‍ താത്പര്യമില്ലാത്തവരാണെന്ന് എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു നടന്നു. സൈബര്‍ ഗുണ്ടയുടെ കയ്യില്‍ ഞ്ഞങ്ങളുടെ ചിത്രങ്ങളും മറ്റും ഉണ്ടെന്ന് പറഞ്ഞു. മുന്‍ ഹരിത നേതാക്കള്‍ പറഞ്ഞു.ഈ വിഷയത്തില്‍ പാര്‍ട്ടി ഒരു നടപടി സ്വീകരിച്ചാല്‍ ഹരിതയിലുള്ള പല പെണ്‍കുട്ടികളുടെയും ചിത്രങ്ങളും വീഡിയോകളും അവന്റെ കൈയിലുണ്ട്. പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പറഞ്ഞു.

 

 

Leave a Reply

Your email address will not be published.