India
image_print

കര്‍ഷകരുടെ തലയിടിച്ചുപൊട്ടിക്കാന്‍ പോലീസിന് നിര്‍ദ്ദേശം; വീഡിയോ പുറത്ത്

Written by

archanaa chuqwe

സമരം ചെയ്യുന്ന കര്‍ഷകരുടെ തലയടിച്ചു പൊട്ടിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി കര്‍ണാലി സബ്ഡിവിഷന്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹ. ഉദ്യോഗസ്ഥര്‍ക്ക് സിന്‍ഹ നിര്‍ദ്ദേശം നല്‍കുന്നതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച കര്‍ണാലില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, സംസ്ഥാന ബിജെപി നേതാവ് ഓംപ്രകാശ് ധന്‍കര്‍ , ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പങ്കെടുത്ത യോഗത്തിനെതിരെയായിരുന്നു പ്രതിഷേധം.

 

ദേശീയ പാത ഉപരോധിച്ച കര്‍ഷകര്‍ക്കെതിരെ ഉണ്ടായ ലാത്തിച്ചാര്‍ജില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു.പ്രതിഷേധിക്കാന്‍ എത്തുന്നവരെ തടയാനും പ്രതിഷേധക്കാരന്റെ തലയില്‍നിന്നും രക്തം ഒഴുകണമെന്നും പോലീസ് സേനക്ക് ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമ പ്രചരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ താന്‍ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്ന് ഉദ്യോഗസ്ഥന്‍ സിന്‍ഹ പ്രതികരിച്ചു.

Leave a Reply

Your email address will not be published.