India
image_print

ഫേസ്ബുക്കിലൂടെയുള്ള വിദ്വേഷ പ്രചരണത്തില്‍ ഇന്ത്യ മുന്നിലെന്ന് റിപ്പോര്‍ട്ട്

Written by

archanaa chuqwe

ഫേസ്​ബുക്കിലൂടെയുള്ള വിദ്വേഷപ്രചരണം ഇന്ത്യയിൽ കുത്തനെ വർധിച്ചുവെന്ന്​ ഫേസ്ബുക്കിന്‍റെ ഡാറ്റാ സയന്‍റിസ്​റ്റുകളുടെ റിപ്പോർട്ട്. സി. എ.എ പ്രതിഷേധത്തിനും ലോക്​ഡൗണിനും ശേഷം2019 -2020 കാലത്തായാണ്‌ വിദ്വേഷപ്രചരണം കുത്തനെ വർധിച്ചത്. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി എന്നീ മൂന്ന് ഭാഷകളിൽ വിദ്വേഷ ഉള്ളടക്കങ്ങളുള്ള ഫേസ്​ബുക്ക്​ പോസ്റ്റുകൾ കുത്തനെ കൂടിയെന്നാണ്​​​​ കണ്ടെത്തിയിരിക്കുന്നത്​.

 

അതേസമയം 2020 ന്‍റെ തുടക്കത്തിൽ, ഫേസ്​ബുക്ക് നടത്തിയ​ ഉള്ളടക്ക പരിശോധനകളിൽ​ കഴിഞ്ഞ വർഷത്തേക്കാൾ വിദ്വേഷ പ്രചരണം 300 ശതമാനം വർധിച്ചതായും​ കണ്ടെത്തിയിട്ടുണ്ട്​​​. രാജ്യവ്യാപകമായി സി.എ‌.എ പ്രതിഷേധങ്ങൾ നടന്ന 2019 ഡിസംബറിലും, 2020 ജനുവരിയിലും 2020 മാർച്ചിലും വിദ്വേഷ പ്രചരണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്​.
അപകടസാധ്യതയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ വിദ്വേഷ പ്രചരണത്തിന്‍റെ തോത്​ വർധിച്ചിട്ടുണ്ട്​. ഹിന്ദിയിലും ഉറുദുവിലുമുള്ള വിദ്വേഷ പ്രചരണം പാകിസ്ഥാനുമായി താരതമ്യം ചെയ്യു​മ്പോൾ ഇന്ത്യ മുന്നിലാണെന്നും​ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.2019 അവസാനത്തിലും മാർച്ച് അവസാനത്തിലും ഏപ്രിൽ തുടക്കത്തിലെയും കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 80 ശതമാനത്തിലധികം വർധനവുണ്ടെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു.സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമീഷനിൽ ഫേസ്​ബുക്ക്​ നടത്തിയ വെളിപ്പെടുത്തലുകളിൽ നിന്നാണ് സ്ഥിതിവിവരക്കണക്കുകളും മറ്റും പുറത്തുവന്നത്​.

Leave a Reply

Your email address will not be published.