India
image_print

ഇന്ന് ലോകഹൃദയ ദിനം; ഹൃദ്രോഗങ്ങൾ തടയാം

Written by

askshiyas

ഇന്ന് ലോകഹൃദയദിനം. വേൾഡ് ഹേർട്ട് ഫെഡറെഷൻറെ നേതൃത്വത്തിൽ രണ്ടായിരാമാണ്ടോടു കൂടിയാണ് ലോക ഹൃദയ ദിനം ആചരിച്ച് തുടങ്ങിയത്. ഹൃദയാരോഗ്യത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ലോകം മുഴുവൻ അവബോധം പകർന്ന് നൽകുക എന്ന ലക്ഷ്യത്തോട് കൂടെയാണ് ലോക ഹൃദയ ദിനം ആചരിക്കുന്നത്.

വേൾഡ് ഹേർട്ട് ഫെഡറേഷൻറെ പഠനങ്ങൾ പ്രകാരം ലോകത്ത് ഏറ്റവുമധികം ആളുകൾ മരണമടയുന്നത് ഹൃദ്രോഗങ്ങൾ മൂലമാണ്. 18.6. മില്യൺ മനുഷ്യർ ഒരു വർഷം ഹൃദ്രോഗങ്ങൾ മൂലം മരണമടയുന്നുണ്ട്. അതായത് ലോകത്താകെ നടക്കുന്ന മരണങ്ങളുടെ 31% വും ഹൃദ്രോഗങ്ങൾ മൂലമാണ് എന്ന് സാരം. കോവിഡ് കാലത്ത് ഹൃദ്രോഗികളുടെ എണ്ണം കൂടിയെന്നാണ് പഠനങ്ങൾ.

കൃത്യമായ ചികിത്സ ലഭിക്കാത്തത് മൂലം കോവിഡ് കാലത്ത് ഹൃദ്രോഗ മരണങ്ങൾ അധികരിച്ചിട്ടുണ്ട്. ‘ഹൃദയ പൂർവം പരസ്പരം ഏവരേയും ബന്ധിപ്പിക്കുക’ എന്നതാണ് ഈ വർഷത്തെ ലോകഹൃദയദിന സന്ദേശം. ഹൃദയസംബന്ധിയായ രോഗങ്ങൾ തടയാനായി ശരീരഭാരം നിയന്ത്രിക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക, പുകവലി, മദ്യപാനം തുടങ്ങി ലഹരി ഉപഭോഗം കുറക്കുക, മാനസികസമ്മർദം നിയന്ത്രിക്കുക , കൃത്യമായ ഉറക്കം ശീലമാക്കുക എന്നിവ ശീലമാക്കിയാൽ മതിയാവും.

Leave a Reply

Your email address will not be published.