India
image_print

അസമില്‍ കനത്ത മഴ; കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ വെള്ളംകയറി

Written by

askshiyas

അസമില്‍ ദുരന്തം വിതച്ച് കനത്ത മഴ തുടരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ പ്രളയ സമാനമായ അവസ്ഥയാണ് അസമില്‍ സൃഷ്ടിച്ചിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് നിരവധി ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. റോഡുകളും സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങി. അസമിലെ പ്രധാന വന്യമൃഗസംരക്ഷണ കേന്ദ്രം കാസിരംഗ നാഷണല്‍ പാര്‍ക്കിലും വെള്ളം കയറി. രക്ഷാ പ്രവര്‍ത്തന നടപടികളും പുരോഗമിക്കുകയാണ്.

ചൊവ്വാഴ്ച 10 ദിവസം പ്രായമുള്ള കണ്ടാമൃഗം കുഞ്ഞിനെയും ഫോറസ്റ്റ് ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തിയിരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒന്‍പത് വന്യമൃഗങ്ങളാണ് കൊല്ലപ്പെട്ടത്. 7 ഹോഗ് ഡീറുകളും ഉള്‍പ്പെടും.പാര്‍ക്കിലൂടെ കടന്നു പോകുന്ന ദേശീയപാത 37 വാഹനമിടിച്ചാണ് 5 ഹോഗ് ഡീറുകള്‍ ചത്തത്. പാര്‍ക്കിലെ 70 ശതമാനം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. അതേസമയം ജലനിരപ്പ് കുറയും വരെ പാര്‍ക്കിലൂടെ കടന്നു പോകുന്ന എല്ലാ ഭാരവാഹനങ്ങളും വഴി തിരിച്ചുവിടാനാണ് ആസം മുഖ്യമന്ത്രിയുടെ നിര്‍ദേശം.അതേസമയം കഴിഞ്ഞ ദിവസം കനത്തെ മഴയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു.ഇതേതുടര്‍ന്ന് പലയിടങ്ങളിലും ഗതാഗത തടസ്സമുണ്ടായി.അക്ഷര്‍ധാം, എയിംസ്, ഗോള്‍ഫ് ക്ലബ് റോഡ് എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ട് കാരണം. അതിനാല്‍ ചില ഭാഗങ്ങളിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published.