India
image_print

കനത്തമഴ; ഹൈദരാബാദില്‍ യുവാവ് ഒലിച്ചുപോയി

Written by

askshiyas

ഹൈദരാബാദില്‍ കനത്ത മഴ പെയ്തതോടെ റോഡ് ‘പുഴയായി.ഇതേതുടര്‍ന്ന് ഓടയിലെ കുത്തൊഴുക്കില്‍പ്പെട്ട യുവാവിനെ കാണാതായി.താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായതിനെ തുടര്‍ന്ന് ഓട തിരിച്ചറിയാന്‍ കഴിയാതെ യുവാവ് വീഴുകയായിരുന്നു. ഓടയിലെ കുത്തൊഴുക്കില്‍പ്പെട്ട യുവാവിനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു.ശനിയാഴ്ച രാത്രിയാണ് സംഭവം. വെള്ളക്കെട്ടിലൂടെ യുവാവ് നടന്നുവരുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ജിഎച്ച്എംസി) ദുരന്ത പ്രതികരണ സേന (ഡിആര്‍എഫ്) ടീമുകള്‍ രാത്രി വൈകി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഞായറാഴ്ച രാവിലെ വരെ അദ്ദേഹത്തെ കണ്ടെത്താനായില്ല.മൂന്ന് കിലോമീറ്റര്‍ അകലെയുള്ള നെക്‌നാംപൂര്‍ തടാകത്തിലും തിരച്ചില്‍ നടത്തി. .ഓടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതായി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ല.ഇതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കനത്ത മഴ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. ചിലയിടങ്ങളില്‍ റെസിഡന്‍ഷ്യല്‍ കോളനികളിലേക്ക് മഴവെള്ളം കയറി.വെറും രണ്ട് മണിക്കൂറിനുള്ളില്‍ 10 സെന്റിമീറ്ററിലധികം മഴ ലഭിച്ചത് നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ വെള്ളക്കെട്ടിന് കാരണമായി.റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് രാജേന്ദ്രനഗര്‍, അട്ടാപൂര്‍, ടോളി ചൗക്കി, മണികൊണ്ട, ലക്ഡി കാ പുള്‍, ഓള്‍ഡ് സിറ്റി എന്നിവിടങ്ങളിലെ പിവിഎന്‍ആര്‍ എക്‌സ്പ്രസ് വേയ്ക്ക് കീഴിലുള്ള ഗതാഗതം തടസ്സപ്പെടുത്തി.ഷെയ്ഖ്‌പേട്ട് മേഖലയില്‍ പെയ്ത കനത്ത മഴയില്‍ ഗുല്‍ഷന്‍ കോളനിയിലും സമീപപ്രദേശങ്ങളിലും തെരുവുകളില്‍ വെള്ളം കയറി.

Leave a Reply

Your email address will not be published.