India
image_print

വിവാഹിതയായ സ്ത്രീ അന്യ പുരുഷനോടൊപ്പം താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി

Written by

archanaa chuqwe

അന്യ പുരുഷനോടൊപ്പം വിവാഹിതയായ സ്ത്രീ താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി.മുപ്പതുകാരിയും ഇരുപത്തിയേഴുകാരനും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഹൈക്കോടതി വിധി.എന്നാൽ ഗാര്‍ഹിക പീഡനത്തിനിരയായതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനേയും വീടും ഉപേക്ഷിച്ച്‌ വേര്‍പിരിഞ്ഞ് താമസിക്കുന്നതെന്നാണ് യുവതി ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.അതിനാൽ തന്നെ തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും സ്വന്തം താത്പര്യപ്രകാരമാണ് ഒരുമിച്ച്‌ കഴിയുന്നതെന്നും ഇരുവരും വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചു.

എന്നാൽ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട പോലീസ് സംരക്ഷണത്തിനുള്ള അപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മയുടെ സിംഗിള്‍ ജഡ്ജ് ബെഞ്ച് ആണ് ഇവരുടെ ഈ ആവശ്യം തള്ളിയത്.

കൂടാതെ ഹര്‍ജിക്കാരിയായ യുവതി വിവാഹിതയാണെന്നും വിവാഹമോചനം നേടാതെ രണ്ടാം ഹര്‍ജിക്കാരനായ യുവാവുമൊത്ത് താമസിച്ച്‌ വരികയാണെന്നും കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ നിന്ന് വ്യക്തമാണെന്നും ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും ഒന്നിച്ച്‌ കഴിയുന്നത് നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ബന്ധങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Leave a Reply

Your email address will not be published.