India
image_print

പെരുന്നാൾ ഇളവ്;കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി സർക്കാർ

Written by

webtngi1

Highlights

പെരുനാള്‍ പ്രമാണിച്ച്‌ കൂടുതല്‍ ഇളവുകള്‍ നല്‍കിയതില്‍ സുപീംകോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ച്‌ പിണറായി സര്‍ക്കാര

പെരുനാള്‍ പ്രമാണിച്ച്‌ കൂടുതല്‍ ഇളവുകള്‍ നല്‍കിയതില്‍ സുപീംകോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ച്‌ പിണറായി സര്‍ക്കാര്‍.വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇളവുകള്‍ അനുവദിച്ചതെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇന്നലെയാണ് കേരളത്തില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെതിരെ ഡല്‍ഹി മലയാളി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.ഇതേത്തുടർന്നാണ് കോടതി സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

ചില മേഖലയില്‍ മാത്രമാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പെരുന്നാള്‍ പ്രമാണിച്ച്‌ കേരളത്തില്‍ മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചത്.

രാത്രി 8 മണിവരെയാണ് കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിരുന്നത്. സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്ത് വന്നിരുന്നു

Leave a Reply

Your email address will not be published.