India
image_print

ട്രേഡ് യൂണിയനുകൾ നിയമം കയ്യിലെടുക്കരുതെന്ന് ഹൈക്കോടതി

Written by

archanaa chuqwe

കേരളത്തിലെ ട്രേഡ് യൂണിയനുകളെ നിശിതമായി വിമർശിച്ച് ഹൈക്കോടതി. കേരളത്തിൽ ട്രേഡ് യൂണിയനുകൾ നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ചുമട് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ സംഘട്ടനമുണ്ടാകുന്നത് ശരിയായ രീതിയല്ല. അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ നിയമപരമായ മാർഗങ്ങളാണ് ട്രേഡ് യൂണിയനുകൾ സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു.

വി.എസ്.എസ്.സിയിലെ നോക്കുകൂലി പ്രശ്‌നം കേരളത്തിന് വലിയ നാണക്കേടായെന്നും കോടതി പറഞ്ഞു. ഇത് ഇപ്പോൾ രാജ്യം മുഴുവൻ ചർച്ച ചെയ്യുകയാണ്. ട്രേഡ് യൂണിയനുകൾ നിയമം കയ്യിലെടുക്കരുതെന്ന് പറയാൻ സർക്കാർ മടിക്കുന്നത് എന്തിനാണെന്നും ഈ സാഹചര്യത്തിൽ എങ്ങനെയാണ് സംസ്ഥാനം വ്യവസായ സൗഹൃദം എന്ന് പറയുകയെന്നും കോടതി ചോദിച്ചു. നിയമപരമായ സംവിധാനത്തിൽ തൊഴിലാളികൾക്ക് വിശ്വാസമില്ലാത്തതാകാം പ്രശ്‌നമെന്നും ഇത് സർക്കാർ പരിഹരിക്കണമെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published.