India
image_print

കോവിഡ്;സംസ്ഥാനത്തിന് അഞ്ച് കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്രം

Written by

archanaa chuqwe

കോവിഡ് നിയന്ത്രിക്കാന്‍ കേരളത്തിന് അഞ്ചിന നിര്‍ദേശങ്ങളുമായി കേന്ദ്രം.ഇത് സബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തിന് കത്തയച്ചു.നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലടക്കം കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

രോഗം ബാധിച്ചയാളുമായി സമ്പര്‍ക്കമുളള 25 പേരെ വരെ കണ്ടെത്തി ക്വാറന്റൈനിലാക്കണമെന്നാണ് നിര്‍ദേശം.വ്യാപനം കൂടിതലുള്ള ക്ലസ്റ്ററുകളിലും അനുബന്ധ മേഖലകളില്‍ പ്രത്യേകം ശ്രദ്ധ വേണം.രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. വാക്‌സിനേഷന്‍ എടുത്തതിന് ശേഷം രോഗം വന്നവരെ കുറിച്ച് പഠനം നടത്താനും കേന്ദ്രം നിര്‍ദേശിച്ചു.സംസ്ഥാനത്ത് കഴിഞ്ഞ നാല് ആഴ്ചയും ഉയര്‍ന്ന കോവിഡ് സ്ഥിരീകരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചത്.കഴിഞ്ഞ ആഴ്ച തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ഓരോ പത്ത് ലക്ഷം പേരില്‍ നാലായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ രോഗിയുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തണമെന്നാണ് പ്രധാന നിര്‍ദേശം.

 

 

Leave a Reply

Your email address will not be published.