India
ഇനി വീട്ടില്‍ തന്നെ കോവിഡ് പരിശോധന നടത്താം
Last updated on Aug 25, 2021, 6:15 am


ഇനി വീട്ടില്‍ തന്നെ കോവിഡ് പരിശോധന നടത്താം.ഗന്ധശക്തി വ്യതിയാനത്തിലൂടെ കോവിഡ് തിരിച്ചറിയാനുള്ള ഉപകരണമായ അനോസ്മിയ ചെക്കര്‍ ഉപയോഗിച്ചാണ് വീട്ടില്‍ തന്നെ പരിശോധന നടത്താനാകുന്നത്.മണം പിടിച്ച് കോവിഡ് ബാധ തിരിച്ചറിയുന്ന കിറ്റ് രാജീവ് ഗാന്ധി സെന്റെര് ഫോര്‍ ബയോടെക്നോളജിയിലെ ന്യൂറോ സ്റ്റെം സെല്‍ ബയോളജി വിഭാഗം വികസിപ്പിച്ചെടുത്തതാണ്. കോവി -സ്മെല് എന്ന പേരിലാണ് ഈ കിറ്റ് വിപണിയിലെത്തിയിരിക്കുന്നത്.
ഗന്ധ പരിശോധന നടത്തിയ ശേഷം ലഭിക്കുന്ന ഗന്ധം എന്താണെന്ന് ഇന്‍സ്റ്റര്‍ മൊബൈല്‍ ആപ്ലിക്കേഷനിലോ http://www.inster.in എന്ന വെബ്സൈറ്റിലോ രേഖപ്പെടുത്തി ഫലം അറിയാനാവും. പ്രത്യേക പരിശീലനം ആവശ്യമില്ലാതെ ഉപയോഗിക്കാവുന്ന കിറ്റില്‍ 6 പരിശോധന സാഷെകളാണ് ഉള്ളത്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ അടുത്ത അയാള്‍ക്കും ഈ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താന്‍ കഴിയും . അഞ്ചുപേര്‍ക്ക് അല്ലെങ്കില്‍ കിറ്റ് തുറന്ന് 10 മിനിറ്റ് വരെ ഉപയോഗിക്കാം.ഫലം പോസിറ്റീവ് ആണെങ്കില്‍ മറ്റുള്ളവര്‍ ഈ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തരുത്. ഇതോടുകൂടി കോവിഡ് പരിശോധന കൂടുതല്‍ എളുപ്പമാകുമെന്നാണ് വിലയിരുത്താന്‍.അതേസമയം വീട്ടില്‍ത്തന്നെ പരിശോധന നടത്താന്‍ കഴിയുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിംഗ് കിറ്റുകള്‍ നേരത്തെ ഐസിഎംആറും പുറത്തിറക്കിയിരുന്നു. മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സ് എന്ന കമ്പനിയാണ് വീട്ടില്‍ പരിശോധന നടത്താവുന്ന തരം ആന്റിജന്‍ കിറ്റുകള്‍ വികസിപ്പിച്ചത്.


