India
‘ഹോം’ മേക്കിങ് വീഡിയോ പുറത്ത്
Last updated on Aug 29, 2021, 4:50 am


ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ഹോമിന് മികച്ചപ്രതികരണമായിരുന്നു ആരാധകര്‍ക്കിടയില്‍ ലഭിച്ചത്. ചിത്രത്തിന്റെ സ്ട്രീമിംഗ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹോമില്‍ ഇന്ദ്രന്‍സ് ചെയ്ത കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റനെയാണ് ഇപ്പോള്‍ ആരാധനകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു . ഇപ്പോള്‍ റോജില്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. അണിയറപ്രവര്‍ത്തകര്‍.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ദ്രന്‍സിനെ കൂടാതെ ശ്രീനാഥ് ഭാസി, മഞ്ജുപിള്ള, വിജയ്ബാബു, ജോണി ആന്റണി, മണിയന്‍പിള്ളരാജു, ശ്രീകാന്ത് മുരളി, കെപിസി ലളിത, അജു വര്‍ഗീസ്, പ്രിയങ്ക നായര്‍, എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു . സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ ചിത്രം വഴിയൊരുക്കിയിരുന്നു. സംവിധായകന് എ ആര് മരുഗദോസ് അടക്കമുള്ള പ്രമുഖരും സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.


