India
image_print

ഹോണടിയിൽ വലഞ്ഞ് ജനം

Written by

askshiyas

ആശുപത്രി പരിസരം, കോടതികൾക്ക് സമീപം, സ്കൂൾ പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ ഹോൺ മുഴക്കുന്നത് നിയന്ത്രിച്ചിട്ടുള്ളതാണ്. എന്നാൽ, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വാഹനങ്ങളുടെ ഹോൺ മുഴക്കുകയാണ് ഭൂരിഭാഗം ആളുകളും. കേരളത്തിൽ അങ്ങോളമിങ്ങോളം ഇതാണ് അവസ്ഥ.

കണ്ണൂർ ജില്ലയിൽ കളക്ടറേറ്റ് നിലനിൽക്കുന്ന കണ്ണൂരും ജില്ലാ കോടതി സമുച്ചയം പ്രവർത്തിക്കുന്ന തലശ്ശേരിയും കാലാകാലങ്ങളായി ഹോണടിയുടെ പിടിയിലാണ്. സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ, ആതുരാലയങ്ങൾ തുടങ്ങി ഹോൺ മുഴക്കൽ നിർബന്ധമായും ഒഴിവാക്കേണ്ട നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന നഗരങ്ങളാണ് ഇവ രണ്ടും.

താലൂക്ക് ഓഫീസ്, ലേബർ കോടതി, മഹാത്മാമന്ദിരം, ട്രാഫിക് സ്റ്റേഷൻ, മുനിസിപ്പൽ സ്കൂൾ, ഫൊറൻസിക് ലാബ്, എസ്.പി.സി.എ. മൃഗസംരക്ഷണ കേന്ദ്രം, കോർപ്പറേഷൻ ഓഫീസ്, കോടതി, ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ഹെഡ് പോസ്റ്റോഫീസ്, ജില്ലാ പോലീസ് ആസ്ഥാനം, ജില്ലാപഞ്ചായത്ത് ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഈ റൂട്ടിൽ പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published.