India
image_print

രാഖി സാവന്തിനെയും ഗാന്ധിജിയെയും ചേര്‍ത്ത് അല്‍പവസ്ത്ര പരാമര്‍ശം; വിശദീകരണവുമായി യുപി സ്പീക്കര്‍

Written by

askshiyas

ഹാത്മാഗാന്ധിയെയും ബോളിവുഡ് താരം രാഖി സാവന്തിനെയും താരതമ്യപ്പെടുത്തി നടത്തിയ പരാമര്‍ശതത്തില്‍ വിശദീകരണവുമായി ഉത്തര്‍പ്രദേശ് നിയമസഭ സ്പീക്കര്‍ ഹൃദയ് നാരായണ്‍ ദീക്ഷിത് രംഗത്ത്. ശനിയാഴ്ച ഉന്നാവില്‍ നടന്ന ബി.ജെ.പിപരിപാടിക്കിടെയായിരുന്നു ഉന്നാവിലെ ഭാഗവന്ത് നഗര്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ കൂടിയായ സ്പീക്കറുടെ വിവാദ പരാമര്‍ശം.’ഗാന്ധിജി അല്‍പവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. ഒരു ധോത്തി മാത്രമാണ് വസ്ത്രം. ലളിതമായ വസ്ത്രം ധരിക്കുന്നതിലൂടെ ഒരാള്‍ വലിയവന്‍ ആകുമെങ്കില്‍ രാഖി സാവന്ത് ഗാന്ധിജിയേക്കാള്‍ വലിയ ആളാകുമായിരുന്നു’ -എന്നായിരുന്നു ദീക്ഷിതിന്റെ പരാമര്‍ശം.

ദീക്ഷിതിന്റെ വിഡിയോ വൈറലായതോടെ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗാന്ധിജിയെയും സ്ത്രീകളെയും അപമാനിക്കുന്നതാണ് ദീക്ഷിതിന്റെ പരാമര്‍ശമെന്നായിരുന്നുസമാജ്‌വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും പ്രതികരണം. യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ദീക്ഷിതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന ആരോപണവുമായി ദീക്ഷിത് രംഗത്തെത്തി.പരിപാടിയില്‍ എന്നെ അഭിസംബോധന ചെയ്തത് പ്രബുദ്ധനായ എഴുത്തുകാരന്‍ എന്നായിരുന്നു. എന്നാല്‍ അത് താന്‍ അംഗീകരിക്കില്ല. ചില പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയെന്നു കരുതി ആരും പ്രബുദ്ധനായ എഴുത്തുകാരാകില്ല. അതേ അര്‍ഥത്തിലാണ് മഹാത്മാഗാന്ധി അല്‍പ വസ്ത്രം മാത്രമാണ് ധരിക്കുന്നതെന്ന് താന്‍ പറഞ്ഞത്. രാഷ്ട്രം അദ്ദേഹത്തെ ബാപ്പുവായി കാണുന്നു. എന്നുകരുതി രാഖി സാവന്ത് ഗാന്ധിയാണെന്ന് അത് അര്‍ഥമാക്കുന്നില്ല’ -എന്നായിരുന്നു ദീക്ഷിതിന്റെ പ്രതികരണം.താന്‍ പറഞ്ഞത് ശരിയായ അര്‍ഥത്തിലെടുക്കണമെന്നും ഹൃദയ് നാരായണ്‍  ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published.