India
image_print

കരീന- ഹൃത്വിക് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു

Written by

archanaa chuqwe

കരീന കപൂറും ഹൃത്വിക് റോഷനും വീണ്ടും ഒന്നിക്കുന്നു. ജംഗ്ലീ പിക്ചേഴ്സിന്റെ ബാനറില്‍ ഒരു ചിത്രത്തിനായി പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് അഭിനേതാക്കളെ സമീപിച്ചതായാണ് വിവരം. ചിത്രത്തിന് ‘ഉലജ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും താരങ്ങളുടെ ഡേറ്റ് ലഭ്യതയെ ആശ്രയിച്ചാകും തുടര്‍ നടപടികള്‍ എന്നുമാണ് വിവരം. ബോളിവുഡിന്റെ പ്രിയ താര ജോടികളാണ് കരീന കപൂറും ഹൃത്വിക് റോഷനും. ‘കഭി ഖുശി കഭി ഗം’ എന്ന ചിത്രത്തിലാണ് താരങ്ങള്‍ ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. അതാകട്ടെ ബോളിവുഡിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായി മാറിയിരുന്നു.

 

അതേസമയം നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്.2003ലെ ‘മെയിന്‍ പ്രേം കി ദീവാനി ഹൂ’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചു സ്‌ക്രീനില്‍ എത്തിയത്.താരങ്ങള്‍ ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് ഹൃത്വിക്ക് ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ മാസം ആദ്യം തന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരുന്നു. സെയ്ഫ് അലി ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.അക്ഷയ് കുമാര്‍, ദില്‍ജിത് ദോസഞ്ച്, കിയാര അദ്വാനി എന്നിവര്‍ക്കൊപ്പമുള്ള ഗുഡ് ന്യൂസിലാണ് കരീന അവസാനമായി അഭിനയിച്ചത്. മൂന്ന് സിനിമകളാണ് നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ആമിര്‍ ഖാനൊപ്പമുള്ള ലാല്‍ സിംഗ് ഛദ്ദ, ഹന്‍സല്‍ മേത്തയ്ക്കൊപ്പമുള്ള ഒരു പ്രോജക്റ്റ്, കരണ്‍ ജോഹറിന്റെ തഖ്ത് എന്നിവയാണ് ചിത്രങ്ങള്‍.

Leave a Reply

Your email address will not be published.