India
കോവിഡ് വാക്സിന് എടുത്തില്ല; വ്യോമസേന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
Last updated on Aug 13, 2021, 9:13 am


വാക്സിന് എടുക്കാത്തതിനെ തുടര്‍ന്ന് വ്യോമസേന ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ദേവാം ഗ് വ്യാസ് സബ്മിഷനിലൂടെയാണ് ജസ്റ്റിസ് എ.ജെ ദേശായി, എംപി താക്കര്‍ എന്നിവരടങ്ങിയ ഗുജറാത്ത് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനോട് രാജ്യത്തെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് വാക്സിന് എടുക്കാത്തതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി അറിയിച്ചത്. വ്യോമസേന കോര്‍പ്പറല്‍ യോഗേന്ദ്ര കുമാറാണ് ഹര്‍ജി നല്‍കിയത്. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്ന ആളെയാണ് സര്‍വീസില്‍ നിന്നും പുറത്താക്കിയത്. വാക്സിന് എടുക്കുന്നത് വ്യോമസേനസര്വീസ്നിര്ബന്ധമാക്കിയതിനുപുറമേ സത്യപ്രതിജ്ഞയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി വാക്സിന് സ്വികാരിക്കുന്നത് സന്നദ്ധതയുടെഅടിസ്ഥാനത്തിലാകണമെന്നും ഒരിക്കലും നിര്‍ബന്ധപ്രകാരം ആകരുതെന്നും വ്യോമസേനയോട് നിര്‍ദ്ദേശിക്കാനാണ് യോഗേന്ദ്ര കുമാര്‍ ഹര്‍ജിയില്‍ കോടതിയോട് ആവശ്യപ്പെട്ടത്. വിഷയത്തില്‍ അന്തിമ തീരുമാനം വരുന്നതുവരെ ഇടക്കാല ആശ്വാസമായാണ് നിര്‍ബന്ധ വാക്സിനേഷന് യോഗേന്ദ്ര കുമാറിന് നല്‍കരുതെന്ന് കോടതി ഉത്തരവിട്ടു.


