India
image_print

ഐസ്‌ക്രീം ഇനി ചെലവേറും;നികുതി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

Written by

archanaa chuqwe

പാര്‍ലറുകളില്‍ വിതരണം ചെയ്യുന്ന ഐസ്‌ക്രീമിന്റെ നികുതി കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. അഞ്ച് ശതമാനത്തില്‍ നിന്നും 18 ശതമാനമായാണ് നികുതി വര്‍ധിപ്പിച്ചത്. ജി.എസ്.ടി കൗണ്‍സില്‍ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനം. ഐസ്‌ക്രീം പാര്‍ലറുകള്‍ക്കകത്ത് വിതരണം ചെയ്യുന്ന ഐസ്‌ക്രീം നേരത്തെ തയാറാക്കിയതാണെന്നും അതിനാല്‍ 18 ശതമാനം നികുതി ഈടാക്കുമെന്നുമാണ് നധകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.

 

ഐസ്‌ക്രീം പാര്‍ലറുകളിലല്ല ഐസ്‌ക്രീം നിര്‍മിക്കുന്നത് എന്നതിനാല്‍ റസ്റ്ററന്റിന്റെ ആനുകൂല്യം ഐസ്‌ക്രീം പാര്‍ലറുകള്‍ക്ക് നല്‍കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം. ഐസ്‌ക്രീം പാര്‍ലറുകളിലോ സമാനമായ സ്ഥാപനങ്ങളിലോ വില്‍ക്കുന്ന ഐസ്‌ക്രീമിന് 18 ശതമാനം നികുതിയിടാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ക്ലൗഡ് കിച്ചന്‍/ സെന്‍ട്രല്‍ കിച്ചന്‍ എന്നിവയുടെ നികുതി അഞ്ച്? ശതമാനമായി നിജപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published.