India
കടുവയാണെങ്കിലും കാഴ്ചയില്‍ ചെന്നായ;ടാസ്മാനിയന്‍ കടുവകളുടെ കളര്‍ വീഡിയോ പുറത്ത്
Last updated on Sep 12, 2021, 9:24 am


ഓസ്ട്രേലിയയില്‍ വംശനാശം സംഭവിച്ച ജീവിയാണ് ടാസ്മാനിയന്‍ കടുവ. 1936 ലാണ് അവസാനമായി ഇവയെ മനുഷ്യര്‍ കണ്ടത്.1936 സെപ്റ്റംബര്‍ ഏഴിനാണ് ടാസ്മാനിയന്‍ കടുവ അഥവാ തൈലാസിന് എന്ന ജീവി വര്‍ഗ്ഗത്തിന്റെ അവസാന അംഗം മനുഷ്യരുടെ സംഭരക്ഷണത്തില് ജീവന് വെടിഞ്ഞത്. ടാസ്മാനിയന്‍ കടുവ ഇല്ലാതായിട്ട് 82 വര്‍ഷം തികയുന്ന 2021 സെപ്റ്റംബര്‍ ഏഴിനാണ് ഓസ്ട്രേലിയയില്‍ ദേശീയ സംരക്ഷിത ജീവി ദിനാഘോഷം വന്നുചേരുന്നത്. ഇതിന്റെ ഭാഗമായാണ് ബെഞ്ചമിന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ലഭ്യമായിരുന്ന വീഡിയോ ദൃശ്യങ്ങള്‍ കളര്‍ ആക്കി മാറ്റി അധികൃതര്‍ പുറത്തിറക്കിയത്. ബെഞ്ചമിന്‍ ഉള്‍പ്പെടെ മനുഷ്യരുടെ പിടിയിലായ ഏതാനും ചില ടാസ്മാനിയന്‍ കടുവയുടെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളാണ് ചില രേഖാചിത്രങ്ങളിലും മ്യൂസിയങ്ങളിലും അവശേഷിക്കുന്നത്.
കോംപോസിറ്റ് ഫിലിംസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ സാമുവല്‍ ഫ്രാന്കോസിസാണ് ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കളര്‍ഫുള്‍ ആക്കി മാറ്റിയത്. പേരില്‍ കടുവയും കാഴ്ചയില്‍ ചെന്നായയുമെന്ന് തോന്നിക്കുന്ന ഇവ യഥാര്‍ത്ഥത്തില്‍ ഒരു വിഭാഗം എലികള്‍ മുതല്‍ കംഗാരുക്കള്‍ വരെ ഉള്‍പ്പെടുന്ന മാര്‍സുപിയല്‍ വിഭാഗത്തില്‍പ്പെട്ടവയാണ്. ശരീരത്തിനു പുറത്ത് കാണപ്പെടുന്ന നീളത്തിലുള്ള വരകളാണ് ടാസ്മാനിയന്‍ കടുവകള്‍ എന്ന വിളിപ്പേര് ഇവയ്ക്ക് നേടിക്കൊടുത്തത്. യൂറോപ്പിയന്ക്കാരുടെ ഓസ്ട്രേലിയയിലേക്കുള്ള കടന്നുകയറ്റമാണ് ഈ ജീവി വര്‍ഗ്ഗത്തിന്റെ നാശത്തിന് വഴിയൊരുക്കിയത്. ഇവയുടെ പ്രധാന ഭക്ഷണം ആയ എമു പക്ഷികളെ ഈ കയ്യേറ്റക്കാര്‍ വേട്ടയാടി ഇല്ലാതാക്കുകയായിരുന്നു.


