India
image_print

ട്വിറ്ററില്‍ ട്രെന്റിങ്ങായി ‘ഇഡ്ഡലി’;കാരണമിത്

Written by

archanaa chuqwe

പുത്തന്‍ രൂപമാറ്റവുമായി എത്തിയ ഇഡ്ഡലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഐസ്‌ക്രീം കോലില്‍ ‘ഫിറ്റ് ചെയ്ത’ ഇഡ്ഡലി ട്വിറ്ററിലും ട്രെന്റിങ്ങിലായി.ബംഗളുരുവിലെ ഒരു ഹോട്ടലാണ് കുല്‍ഫി മോഡല്‍ ഇഡ്ഡലി പുറത്തിറക്കിയത്. കോല്‍ ഇഡ്ഡലിയും അരികെ വെച്ച സാമ്പാറും ചട്നിയുമുള്ള ചിത്രവുമാണ് വൈറലായത്. ആനന്ദ് മഹീന്ദ്രയുള്‍പ്പടെ വെറൈറ്റി ഇഡ്ഡലിയുടെ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.പുതുമയുള്ള ഇഡ്ഡലി ഒരുക്കിയ ഹോട്ടലുകാരെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയത്.

 

ക്രിയേറ്റിവിറ്റിയുടെ നാടായ ബംഗളുരുവില്‍ നിന്നും പുത്തന്‍ ആശയങ്ങള്‍ക്ക് ഒരു കുറവുമില്ലെന്നാണ് ചിലര്‍ ഇഡ്ഡലി ചിത്രത്തിന് തലക്കെട്ടായി കുറിച്ചത്. ഐസ്‌ക്രീം ഇഡ്ഡലി, കുല്‍ഫി ഇഡ്ഡലി എന്നിങ്ങനെ പല പേരുകളും ഇതിനോടകം ആരാധകര്‍ ഇഡ്ഡലിക്ക് നല്‍കിയിട്ടുണ്ട്. ജീവിതത്തില്‍ ഇത്തരമൊരു കാഴ്ച കാണേണ്ടി വരുമെന്ന് കരുതിയതല്ലെന്നാണ് ചില ‘പാരമ്പര്യ ഇഡ്ഡലി സ്നേഹി’കള്‍ പരിഭവിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.

Leave a Reply

Your email address will not be published.