India
image_print

ബലമായി ഞരമ്പ് മുറിച്ച് കൊല്ലാന്‍ നോക്കി;തുറന്ന് പറഞ്ഞ് യുവതി

Written by

archanaa chuqwe

യുവാവിനെ മരിച്ച നിലയിലും യുവതിയെ അവശനിലയിലും കാന്തല്ലൂര്‍ ഭ്രമരം സൈറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടനില തരണം ചെയ്ത യുവതിയുടെ മൊഴിയാണ് നിര്‍ണായകമായത്. പെരുമ്പാവൂര്‍ പാറപ്പള്ളി നാദിര്‍ഷ തന്റെ കൈ ഞരമ്പുകള്‍ ബലമായി മുറിച്ചതാണെന്ന് അധ്യാപിക കൂടിയായ യുവതി പോലീസിന് മൊഴി നല്‍കി.സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയുടെ സഹായിയായി എത്തിയപ്പോഴാണ് പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷയെ യുവതി ആദ്യം പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തില്‍ ആക്കുകയായിരുന്നു. നാദിര്‍ഷക്ക് വിവാഹാലോചനകള്‍ വന്നുതുടങ്ങിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

 

കാറില്‍ മറയൂരില്‍ എത്തിയ നാദിര്‍ഷ വ്യാഴാഴ്ചയാണ് യുവതിയുമായി കാന്തല്ലൂരിലെ ഭ്രമരം സൈറ്റില്‍ എത്തിയത്. ഇവിടെവച്ചാണ് നാദിര്‍ഷ അവസാന വീഡിയോ സന്ദേശം ചിത്രീകരിച്ചത്. തങ്ങള്‍ ഇഷ്ടത്തിലാണ് വീട്ടില്‍ പറയാന്‍ പറ്റില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്നതാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്. നാദിര്‍ഷ ആത്മഹത്യചെയ്യാന്‍ തീരുമാനിച്ച കാര്യം തനിക്കറിയില്ലെന്നും യുവതി പറഞ്ഞു. വീഡിയോ സഹോദരിക്ക് അയച്ചുകൊടുത്തതിനെ തുടര്‍ന്ന് യുവതിയെ ബലമായി പിടിച്ച് ഞരമ്പ് മുറിക്കുകയായിരുന്നു. ഇരുവരെയും നാട്ടുകാരാണ് കണ്ടെത്തിയത്. യുവതിയുടെ മൊഴികള്‍ വിശ്വസനീയമാണെന്ന് പോലീസ് പ്രതികരിച്ചു. യുവതി അപകടനില തരണം ചെയ്തതായി മറയൂര്‍ പോലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published.