India
image_print

കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പുയരുന്നു

Written by

webtngi1

Highlights

വെള്ളം 14 അടി കൂടി ഉയര്‍ന്നാല്‍ നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ ഡാം തുറക്കേണ്ടി വരും

മഴ കനത്തതിനെ തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പുയരുന്നു. മഴയില്‍ ഡാമിലെ വൃഷ്ടിപ്രദേശത്ത് ജലനിരപ്പുയരുന്നതാണ് കാരണം.വെള്ളം 14 അടി കൂടി ഉയര്‍ന്നാല്‍ നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ ഡാം തുറക്കേണ്ടി വരും.ഈ സാഹചര്യം വിലയിരുത്താന്‍ കെഎസ്‌ഇബി ഓണ്‍ലൈനായി യോഗം ചേര്‍ന്നിരുന്നു.നിലവില്‍ 2364.24 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്.കേന്ദ്രജലകമ്മീഷന്റെ റൂള്‍ കര്‍വ് അനുസരിച്ച്‌ ജൂലൈ 31വരെ ഡാമിന്റെ പരമാവധി സംഭരണ ശേഷിയായി നിജപ്പെടുത്തിയിരിക്കുന്നത് 2,378 അടിയാണ്.

മഴ കനത്തതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനകം ഡാമില്‍ അഞ്ചടിയിലധികം വെള്ളം കൂടി. കൊവിഡ് നിമിത്തം സംസ്ഥാനത്തെ വൈദ്യുതോപയോഗത്തില്‍ കുറവ് വന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ആശങ്കപെടേണ്ടതില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Leave a Reply

Your email address will not be published.