India
ലോക്ക്ഡൗണ്‍ ഇളവ്;സര്‍ക്കാര്‍ തീരുമാനം അനവസരത്തിലുളളതെന്ന് ഐ.എം.എ
Last updated on Jul 18, 2021, 11:02 am


Highlights
ഇളവുകള്‍ നല്‍കിയത് ദൗര്‍ഭാഗ്യകരമെന്നാണ് ഐ.എം.എ ദേശീയ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു
സംസ്ഥാനത്ത് പെരുന്നാളിനോടനുബന്ധിച്ച് ലോക്ക്ഡൗണ്‍ ഇളവുകല്‍ നല്‍കിയതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. സര്‍ക്കാര്‍ തീരുമാനം അനവസരത്തിലുളളതെന്നും ഐ.എം.എ കുറ്റപ്പെടുത്തി. ഇളവുകള്‍ നല്‍കിയത് ദൗര്‍ഭാഗ്യകരമെന്നാണ് ഐ.എം.എ ദേശീയ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ തീര്ഥയാത്രകള് മാറ്റിവെച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇളവുകള്‍ നല്കുന്ന നടപടി ശരിയല്ലെന്നാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം പെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിംങ് വി രംഗത്തെത്തിയിരുന്നു. കേരളം കോവിഡ് കിടക്കയിലാണെന്ന് മറക്കരുതെന്നും ബക്രീദ് ആഘോഷങ്ങള്‍ക്കായി മൂന്നുദിവസത്തേക്ക് നിയന്ത്രണങ്ങള്‍ നല്കിയ സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും സിംങ്വി ട്വിറ്ററില്‍ കുറിച്ചു. മാത്രമല്ല കാവടി യാത്ര തെറ്റാണെങ്കില്‍ ബക്രീദ് പൊതു ആഘോഷമാക്കുന്നത് എങ്ങനെയാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. നേരത്തെ ഉത്തര്‍പ്രദേശിലെ കാവടി യാത്ര തീര്‍ത്ഥാടനം സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ വക്താവിന്റെ പ്രതികരണം.


