India
image_print

പര്‍ദ്ദയണിഞ്ഞ് എത്തി പ്രകടനം;താലിബാനെ പിന്തുണച്ച് സ്ത്രീകള്‍

Written by

askshiyas

ഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ശനിയാഴ്ച താലിബാനെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തി. മുഖവും ശരീരവും പൂര്‍ണമായി മറച്ച മൂടുപടമുള്ള വസ്ത്രം ധരിച്ചാണ് ഇവര്‍ കോളേജ് ലക്ചര്‍ ഹാളിനുള്ളില്‍ എത്തിയത്. മൂന്നൂറോളം സ്ത്രീകള്‍ കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ ഒത്തുകൂടുകയും താലിബാന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കാബൂളില്‍ ഷഹീദ് റബ്ബാനി വിദ്യാഭ്യാസ സര്‍വകലാശാലയിലാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.

വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍കള്‍ കഴിഞ്ഞആഴ്ചകളില്‍ കാബൂളിലും മറ്റ് അഫ്ഗാന്‍ നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതേസമയം താലിബാന്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു. അതിനിടയില്‍ താലിബാന്റെ നയങ്ങളെ അനുകൂലിച്ച് ചില സ്ത്രീകള്‍ രംഗത്തുവന്നു. താലിബാന്‍ തിരിച്ചു വന്നതിനു ശേഷം ചരിത്രം മാറിയെന്നും ശിരോവസ്ത്രം ധരിക്കാത്തവര്‍ കാണില്ല. ഇനിമുതല്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കും എല്ലാ ശക്തിയും ഉപയോഗിച്ച് ഞങ്ങള്‍ ഞങ്ങളുടെ സര്‍ക്കാറിനെ പിന്തുണക്കുന്നുവെന്നാണ് ഒരു കൂട്ടം സ്ത്രീകള്‍ പറഞ്ഞത്.താലിബാന്റെ ആക്രമണത്തെത്തുടര്‍ന്ന് നിരവധി ആളുകളാണ് അഫ്ഗാനിസ്താനില്‍ നിന്നും പാലായനം ചെയ്യുന്നത്. രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന സൈനികരെ അമേരിക്ക പിന്‍വലിക്കുന്ന നടപടി മെയ് മാസത്തിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. ഇതിനുപിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചു. താലിബാനുമായി കഴിഞ്ഞവര്‍ഷം ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ എട്ടു ലക്ഷം യുഎസ് സൈനികരാണ് ഇവിടെ സേവനമനുഷ്ഠിച്ചത്. ഇതില്‍ 20,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 23, 000 പേര്‍ കൊല്ലപ്പെട്ടുകയും ചെയ്തു.

 

Leave a Reply

Your email address will not be published.