India
image_print

നടന്‍ സോനു സൂദ് 20കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്

Written by

askshiyas

ബോളിവുഡ് നടന്‍ സോനു സൂദ് 20 കോടിയിലധികം രൂപയുടെ നികുതി വെട്ടിച്ചതായി ആദായ നികുതി വകുപ്പ്.തുടര്‍ച്ചയായി മൂന്ന് ദിവസം മുംബൈയിലെ വീട്ടിലും സ്ഥാപനങ്ങളിലും ഐ.ടി വിഭാഗം നടത്തിയ റെയ്ഡിലാണ് കണ്ടെത്തല്‍.’നടന്റെയും കൂട്ടാളികളുടെയും പരിസരത്ത് നടത്തിയ തിരച്ചിലില്‍, നികുതി വെട്ടിപ്പ് സംബന്ധിച്ച തെളിവുകള്‍ കണ്ടെത്തി. നടന്‍ തന്റെ കണക്കില്‍പ്പെടാത്ത വരുമാനംവ്യാജ കമ്പനികളില്‍നിന്ന് നിയമവിരുദ്ധമായി വായ്പകള്‍ സംഘടിപ്പിക്കുകയും ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങള്‍ നടത്തുകയും വസ്തുക്കള്‍ വാങ്ങുകയും ചെയ്‌തെന്നും ആദായ നികുതി വകുപ്പ് കൂട്ടിച്ചേര്‍ത്തു.വിദേശ ഇടപാടുകാരില്‍ നിന്ന് 2.1 കോടി രൂപ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിയമലംഘനം നടത്തിയതായി നികുതി വകുപ്പ് അറിയിച്ചു.

സോനു സൂദിന്റെ കമ്പനിയും ലക്‌നൗ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും തമ്മിലുള്ള ഒരു പുതിയ ഇടപാടും നീരിക്ഷത്തിലാണെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരിലും നടന്‍ അനധികൃതമായി ധനം സമ്പാദിച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ ആരോപണം. നടന്റെ ഉടമസ്ഥതയിലുള്ള സൂദ് ചാരിറ്റി ഫൗണ്ടേഷന് കൊവിഡ് കാലത്ത് 18 കോടി രൂപ സംഭാവനയായി ലഭിച്ചെന്നും എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.9 കോടി മാത്രമാണ് ചിലവഴിച്ചതെന്നും ആദായനികുതി വകുപ്പ് പറയുന്നു. അടുത്തിടെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ രൂപം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു പ്രോജക്റ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി സോനു ചുമതല ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ ആദായനികുതി വകുപ്പിന്റെ പരിശോധന രാഷ്ട്രീയപ്രേരിതമാണെന്നും ആരോപണം ഉയരുന്നുണ്ട്.

 

Leave a Reply

Your email address will not be published.