India
image_print

എഴുപത്തിയഞ്ചാംസ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം

Written by

askshiyas

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജ്യം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ഇത്തവണ ഒളിമ്പിക്സിൽ മെഡലുകൾ സമ്മാനിച്ച വിജയ ജേതാക്കളെ കൂടി ഓർക്കുന്നുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. ആധുനിക അടിസ്ഥാനസൗകര്യ വികസന ഉറപ്പാക്കുക, സഹകരണ പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക., ഗ്രാമങ്ങളിലേക്ക് കൂടുതൽ വികസനപദ്ധതികൾ എത്തിക്കുക. തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോകത്ത് തന്നെ ഏറ്റവും മികച്ച വാക്സിനേഷൻ പരിപാടിയാണ് രാജ്യത്ത് നടക്കുന്നതെന്നും 54 കോടി ആളുകൾ വാക്സിൻ എത്തിക്കുകയും കോവിന് പോർടർ ലോകത്തിന് മാതൃകയായെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തുക, ഗ്രാമങ്ങൾ വികസന പാതയിൽ ഉയർത്തുക, രാജ്യത്തെചെറുകിട കർഷകരെ സഹായിക്കാൻ 1.5 ലക്ഷം കോടി രൂപ പദ്ധതി ഒരുക്കുക, കർഷകരുടെ ബാങ്ക് അക്കൗണ്ടുകൾ നേരിട്ട് സഹായം നൽക്കുക, തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്രദിനത്തിൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.