India
image_print

താന്‍ ഇന്ത്യയെ ജയിപ്പിക്കുമെന്ന് ഇംഗ്ലണ്ട് ടീമിന് ഭയം:ജാര്‍വോ

Written by

askshiyas

വിലക്കും പിഴയുമേര്‍പ്പെടുത്തിയതിന് പിന്നാലെ ഇംഗ്ലണ്ട് ടീമിനെ കുറ്റപ്പെടുത്തി ഡാനിയേല്‍ ജാര്‍വീസ്.താന്‍ കളത്തിലിറങ്ങിയാല്‍ ഇന്ത്യന്‍ ടീമിനെ ജയിപ്പിക്കുമെന്ന് ഇംഗ്ലണ്ടിന് ഭയമാണ്. അതുകൊണ്ടാണ് അവര്‍ എന്നെ ഗ്രൗണ്ടില്‍നിന്ന് പുറത്താക്കുന്നതെന്ന് ജാര്‍വോ ആരോപിച്ചു.ക്രിക്ട്രാക്കറി’നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.അവഗണിച്ചുകളയുന്ന ഇംഗ്ലിഷ് ടീമംഗങ്ങളേപ്പോലെയല്ല ഇന്ത്യന്‍ ടീം. ഇന്ത്യന്‍ താരങ്ങള്‍ നമ്മളോട് തിരിച്ചും സംസാരിക്കും.ഞാന്‍ ഇപ്പോള്‍ ശരിക്കും ഒരു ഇന്ത്യക്കാരനാണ്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയാല്‍ എന്റെ പിന്തുണ ഇന്ത്യയ്ക്കു തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജാര്‍വോയ്ക്ക് ലീല്‍ഡ്‌സിലെ മത്സരങ്ങള്‍ കാണുന്നതില്‍ നിന്നും ആജീവനാന്ത വിലക്കും പിഴയും ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെ സഹായിക്കാന്‍ ബാറ്റുമായി ക്രീസിലെത്തിയതിനാണ് ജാര്‍വിസിന് വിലക്കേര്‍പ്പെടുത്തിയത്. ജാര്‍വിസിനെ പോലുള്ളവര്‍ താരങ്ങള്‍ക്ക് ഭീഷണിയാണെന്ന് ആരാധകര്‍ നേരത്തെതന്നെ അഭിപ്രായപ്പെട്ടിരുന്നു.

ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റ മൂന്നാം ദിനത്തിലായിരുന്നു 69 ആമത്തെ നമ്പര്‍ ജഴ്സിയും അണിഞ്ഞ് ഓപ്പണ്‍ രോഹിത് ശര്‍മ പുറത്തായതിനു പിന്നാലെ ജാര്‍വോ എത്തിയത്. ക്രീസിലെത്തി ബാറ്റിങ്ങിന് തയ്യാറെടുക്കുമ്പോഴേക്കും സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തി പിടിച്ചു കൊണ്ടു പോവുകയായിരുന്നു. ഗ്രൗണ്ടില്‍ നിന്നും ഇറങ്ങി പോകാന്‍ പറഞ്ഞപ്പോള്‍ താന്‍ ഇന്ത്യന്‍ ടീം കളിക്കാരനാണെന്നായിരുന്നു ജാര്‍വോയുടെ മറുപടി. നേരത്തെ ലോഡ്‌സ് ടെസ്റ്റിന്റെ നാലാം ദിനത്തിലും ജാര്‍വോ ഇന്ത്യന്‍ ജഴ്‌സിയില്‍ മൈതാനത്ത് എത്തിയിരുന്നു.

 

 

Leave a Reply

Your email address will not be published.