India
image_print

ഒമിക്രോണ്‍ കൂടുതല്‍ പേര്‍ക്ക്; ജാഗ്രതയില്‍ രാജ്യം

Written by

archanaa chuqwe

ആഗോള തലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന ഒമിക്രോണ്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി രാജ്യം. ഇതുവരെ 21പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളിലും നിരവധി പേര്‍ വിദേശത്ത് നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. നേരത്തെ കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലും ഒമൈക്രോന്‍ സ്ഥിരീകരിച്ചിരുന്നു.

മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളില്‍ വിദേശത്ത് നിന്ന് എത്തിയ നിരവധി പേര്‍ കോവിഡ് സ്ഥിരീകരിച്ചു നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. അതുകൊണ്ട് വൈറസ് ബാധിതരുടെ എണ്ണംഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്. ഒമിക്രോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാനത്താവളത്തിലുണ്ടാകുന്ന ജനക്കൂട്ടം ഒഴിവാക്കാന്‍ പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്ന നടപടിയും തുടരുകയാണ്.

 

അതേസമയം രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നത് ആശങ്ക സൃഷ്ട്ടിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തി കോവിഡ് പോസിറ്റിവായവരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. ജയ്പൂരില്‍ ഒരു കുടുംബത്തിലെ 9 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം 15 നായിരുന്നു ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയത്. മഹാരാഷ്ട്രയിലെ 7 കേസുകളില്‍ 6 എണ്ണം ചിഞ്ച് വാഡിലും ഒരണം പൂനെയിലുമാണ്. ചിഞ്ച് വാഡില്‍ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ നൈജീരിയയില്‍ നിന്ന് എത്തിയവരാണ്. പൂനെയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് ഫിന്‍ലാന്റില്‍ നിന്ന് എത്തിയാള്‍ക്കാണ്. ടാന്‍സാനിയയില്‍ നിന്ന് എത്തിയ 37 വയസുകാരനനാണ് ഡല്‍ഹിയില്‍ വൈറസ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച 17 പേരാണ് ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 5 പേരുടെ കൂടി ജനിതക ശ്രേണികരണഫലം വരാനുണ്ട്. ഒമിക്രോണ്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ മൂന്നാം ഡോസ് വാക്‌സിനും കുട്ടികളുടെ വാക്‌സിനേഷനും
സംബന്ധിച്ച് വിദഗ്ധ സമിതി ചര്‍ച്ച നടത്തിയേക്കും.ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ രണ്ട് ആവശ്യങ്ങളും മുന്‍പോട്ട് വച്ചിട്ടുണ്ട്. വിദഗ്ധ സമിതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published.