India
കോവിഡ്;രാജ്യത്ത് വീണ്ടും നാല്‍പ്പതിനായിരം കടന്ന് രോഗികള്‍
Last updated on Sep 04, 2021, 6:44 am


രാജ്യത്ത് വീണ്ടും നാല്‍പ്പതിനായിരം കടന്ന് കോവിഡ്.രാജ്യത്ത് 24 മണിക്കൂറിനിടെ 42,618 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.330 മരണങ്ങളാണ് രാജ്യത്ത് കോവിഡ് മൂലമുണ്ടായത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരണം 4,40,225 കടന്നു.രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,05,681 ആയി. 36,385 പേര്‍ക്ക് രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,21,00,001 ആയി.തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 40,000നു മുകളില്‍ എത്തുന്നത്.ടിപിആര്‍ മൂന്നു ശതമാനത്തില്‍ താഴെയാണ്.കഴിഞ്ഞ 71 ദിവസമായി ഇത് മൂന്ന് ശതമാനത്തില്‍ താഴെയാണ്.രാജ്യവ്യാപകമായി ഇതുവരെ 67.72 കോടി വാക്സിന് ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്.ശനിയാഴ്ച രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകളില്‍ കേരളത്തില്‍ 29,322 കേസുകളും മഹാരാഷ്ട്രയില്‍ 4,313 കേസുകളും തമിഴ്നാട്ടില്‍ 1,568 കേസുകളും ആന്ധ്രാപ്രദേശില്‍ 1,520 കേസുകളും കര്‍ണാടകയില്‍ 1,220 കേസുകളും രേഖപ്പെടുത്തി.ഈ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രം 90 ശതമാനം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.പുതിയ കേസുകളില്‍ 68.8 ശതമാനം കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


